2015, ജനുവരി 23, വെള്ളിയാഴ്‌ച

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയാതെ തന്നെ ഇനി കമ്പ്യൂട്ടറില്‍ whatsApp ഉപയോഗിക്കാം


നിങ്ങള്‍ WhatsApp തുടര്‍ച്ചയായി ഉപയോഗിക്കുന്നയാള്‍ ആണോ ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത‍. ഇനി നിങ്ങള്‍ ജോലി സമയത്ത് WhatsApp മെസ്സജുകള്‍ വായിക്കാന്‍ മൊബൈല്‍ ഏടുത്തു നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം. WhatsApp അവരുടെ Web extension പുറത്തിറക്കി. നിങ്ങള്‍ chrome ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സേവനം ലഭ്യമാകും. ഇത് ലഭ്യമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ കൊടുത്തിരിക്കുന്നു. (മറ്റു ബ്രൌസരുകളില്‍ ഇത് നിലവില്‍ ലഭ്യമല്ല)
  1. ആദ്യം ചെയേണ്ടത് നിങ്ങളുടെ ഫോണിലെ Whatsapp  അപ്ഡേറ്റ്‌ ചെയിത് ഏറ്റവും പുതിയ വേര്‍ഷന്‍ ആക്കുകയാണ്. അല്ലെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇവിടെ കൊടുത്തിരിക്കുന്ന വെബ്‌ ലിങ്ക് ഓപ്പണ്‍ ചെയ്യുകhttps://web.whatsapp.com നിങ്ങള്‍ക്ക് ഒരു “QR”  കോഡ് കാണാന്‍ കഴിയും.
  3. നിങ്ങളുടെ ഫോണില്‍ WhatsApp  തുറന്ന് സെറ്റിംഗ്സില്‍ പോകുക. അവിടെ നിങ്ങള്‍ക്ക്  Whatsapp Web  എന്ന പുതിയ option കാണാന്‍ കഴിയും, അതില്‍ അമര്‍ത്തുക.
  4. Whatsapp Web ഓപ്പണ്‍ ചെയിതാല്‍ നിങ്ങളുടെ ക്യാമറ ഓണ്‍ ആകുന്നതാണ്. അതുപയോഗിച്ചു നിങ്ങളുടെ chrome  ബ്രൌസറില്‍ ഓപ്പണ്‍ ചെയിതിരിക്കുന്ന QR  കോഡ് സ്കാന്‍ ചെയ്യുക (QR  കോഡ് സ്കാന്‍ ചെയ്യുന്ന സമയം ഇന്റെര്‍നെറ്റ് കണക്ഷന്‍ ഫോണില്‍ ഓണ്‍ ചെയിതിരിക്കണം). നിങ്ങളുടെ WhatsApp റെഡിയായി കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം.
  5. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ WhatsApp തുറക്കാന്‍ https://web.whatsapp.com എന്ന്  chrom  ബ്രൌസറില്‍ ടൈപ്പ് ചെയിതാല്‍ മതിയാകും.