2014, മേയ് 9, വെള്ളിയാഴ്‌ച

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക് 

ഈ സംഗതി ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. പല സ്ഥലങ്ങളിലും പറയുന്നുണ്ട് പെണ്‍ കുട്ടികള്‍ ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടരുതെന്ന്‍.ഇട്ടാല്‍ എന്താവുമെന്ന്‍ നോക്കാം .ഞാന്‍ രണ്ട് ഫോട്ടോസ് കാണിക്കാം


 
ഇതില്‍ എന്നെക്കൊണ്ട് ആവും വിധം ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയത് നോക്കൂ. ഇതെങ്ങനെ ചെയ്യാമെന്നും ഇവിടെ ചെറിയ രീതിയില്‍ പറയാം
മുഖത്തിന്റെ ഭാഗം കട്ട് ചെയ്യാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ ഉപയോഗിക്കുന്ന ടൂള്‍ ആണു പെന്‍ ടൂള്‍. ചിത്രം നോക്കൂ. 

  
ആദ്യത്തെ ചിത്രത്തില്‍ നിന്നും ഞാന്‍ മുഖത്തിന്റെ ഭാഗം കട്ട് ചെയ്തെടുത്തു. ഇനി അതു രണ്ടാമത്തെ ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. ചിത്രം നോക്കൂ. 

 ഇനി വേണ്ടത് കട്ട് ചെയ്ത ഭാഗം രണ്ടാമത്തെ ഫോട്ടോയിലേക്ക് ആവശ്യത്തിനനുസരിച്ച് ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യാം ഇതിനു Ctrl+T എന്ന ഷോര്‍ട്ട് കീ ഉപയോഗിക്കാം. ഇതില്‍ ഓരോ മൂലയിലും കാണുന്ന സ്ക്വയര്‍ ഭാഗത്ത് മൗസ് അമര്‍ത്തിപ്പിടിച്ച് ചെറുതാക്കാം.

ചെറുതാക്കിയ ശേഷം കളര്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണം. അതിനു Ctrl+L എന്ന ഷോര്‍ട്ട് കട്ട് ഉപയോഗിക്കാം
ഇനി താഴെകാണുന്ന വിധം മറ്റൊരാളായി മാറ്റുവാന്‍ കഴിയും. ഇതുപോലെ ഏതു ഫോട്ടോയും ചെയ്യാന്‍ കഴിയും.




 
പ്രിയ സഹോദരിമാര്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഫോട്ടോയിലും ചെയ്യാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. ആയത് കൊണ്ട് ഫെയ്സ് ബുക്ക് പോലെയുള്ള ഓപ്പണ്‍ സൈറ്റുകളില്‍ ഇടുന്ന ഫോട്ടോസ് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ