2014, ജനുവരി 25, ശനിയാഴ്‌ച

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ നിങ്ങളുടെ കംപ്യൂട്ടറില്‍ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യാം


സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ നിങ്ങളുടെ കംപ്യൂട്ടറില്‍ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യാം


വിന്‍ഡോസ് പിസികളില്‍ ശബ്ബം റെക്കോര്‍ഡ് ചെയ്യാനും, വോയ്‌സ് കോളുകള്‍ ചെയ്യാനും ഒക്കെ സൗകര്യങ്ങളുണ്ട്. മാത്രമല്ല, റെക്കോര്‍ഡ് ചെയ്ത ശബ്ദത്തെ പിന്നീട്  എഡിറ്റ്‌ ചെയ്യാനും, വേണമെങ്കില്‍ ഒപ്പം മ്യൂസിക് ചേര്‍ക്കാനും സാധിയ്ക്കും. ഇനി എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്ന് നോക്കാം.
നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട് മെനുവില്‍ കയറി സെര്‍ച്ച് ബോക്‌സില്‍ sound recorder എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ ചെയ്യുക.
സൗണ്ട് റെക്കോര്‍ഡര്‍ തുറന്ന് സ്റ്റാര്‍ട്ട് റെക്കോര്‍ഡിംഗ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ മുതല്‍ ചുവപ്പ് നിറത്തിലുള്ള ബട്ടണ്‍ തെളിയും.
അങ്ങനെ ചുവന്ന ബട്ടണ്‍ തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. പക്ഷെ ഏതെങ്കിലും തരത്തിലുള്ള ഒരു മൈക്ക് നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയിരിയ്ക്കണം.
റെക്കോര്‍ഡ് ചെയ്ത് തീരുമ്പോള്‍ സമചതുരാകൃതിയിലുള്ള സ്‌റ്റോപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.
സ്റ്റോപ്പ് ആയാല്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദ ശകലം ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ