2014, മേയ് 27, ചൊവ്വാഴ്ച

ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാം

 
കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും തന്നെ ഉണ്ടാകില്ല ... പക്ഷേ ഫയലുകള്‍ നമ്മള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല എന്ന് എത്ര ആളുകള്‍ ക്കറിയാം .. അതെ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകളൊന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല വീണ്ടും കുറേ നാളുകളോളം അത് കമ്പ്യൂട്ടറില്‍ തന്നെ കിടക്കും .. ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരുപാടു സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്.അങ്ങനെയുള്ളപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍വീസ്സ് സെന്ററില്‍ കൊടുത്താല്‍ എന്താ സം ഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.. ഇങ്ങനെ ലീക്കാകുന്ന വീഡിയോകളും മറ്റുമാണു സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച് പലരുടെയും ജീവനെടുക്കുന്നത് 


ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം നോക്കാം

Step 1:Press WinKey+R (സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക)
Step 2:type CMD 

 
Step3:type cipher /W:C: \

( C: എന്നത് നിങ്ങളുടെ ഡ്രൈവിന്റെ ലെറ്റര്‍)

 

Step4:press Enter  


  


*ഇങ്ങനെ എല്ലാ ഡ്രൈവുകളും ക്ലിയര്‍ ചെയ്യുക 



2014, മേയ് 26, തിങ്കളാഴ്‌ച




Hidden iPhone Codes


#06# - Find IMEI number of your iPhone.
#21# - Get Configuration of forwarding calls.
*#30# - It will let you know whether you enabled/ disabled the calling line presentation.
*#33# - It displays Multiple Configuration of your iPhone like call, sms, data, fax, sms and many more and also show whether enabled or not. 
*#61# - It will display number of Miss calls.
*#43# - Verifying the Status of call, data, sms, data sync, and many more in your iPhone.
*#62# - Verifies the number for forwarding calls in case of none of service is available.
*#67# - Check the numbers for forwarding calls if your iPhone is busy.
*#76# - By typing this number will give you information about your line presentation enabled or disabled status.
*225# – It show the accounts of prepaid bill balance.
*646# - Displays information regarding how much minutes are remained in your account and only valid for only Postpaid ones.
*3001#12345#* - It displays internal setting like Open the "Field Test" of the iPhone which enables us to see iPhone services like GSM, Wireless, 3G.
*777# - Find account balance of prepaid iPhones

2014, മേയ് 9, വെള്ളിയാഴ്‌ച

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക് 

ഈ സംഗതി ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. പല സ്ഥലങ്ങളിലും പറയുന്നുണ്ട് പെണ്‍ കുട്ടികള്‍ ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടരുതെന്ന്‍.ഇട്ടാല്‍ എന്താവുമെന്ന്‍ നോക്കാം .ഞാന്‍ രണ്ട് ഫോട്ടോസ് കാണിക്കാം


 
ഇതില്‍ എന്നെക്കൊണ്ട് ആവും വിധം ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയത് നോക്കൂ. ഇതെങ്ങനെ ചെയ്യാമെന്നും ഇവിടെ ചെറിയ രീതിയില്‍ പറയാം
മുഖത്തിന്റെ ഭാഗം കട്ട് ചെയ്യാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ ഉപയോഗിക്കുന്ന ടൂള്‍ ആണു പെന്‍ ടൂള്‍. ചിത്രം നോക്കൂ. 

  
ആദ്യത്തെ ചിത്രത്തില്‍ നിന്നും ഞാന്‍ മുഖത്തിന്റെ ഭാഗം കട്ട് ചെയ്തെടുത്തു. ഇനി അതു രണ്ടാമത്തെ ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. ചിത്രം നോക്കൂ. 

 ഇനി വേണ്ടത് കട്ട് ചെയ്ത ഭാഗം രണ്ടാമത്തെ ഫോട്ടോയിലേക്ക് ആവശ്യത്തിനനുസരിച്ച് ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യാം ഇതിനു Ctrl+T എന്ന ഷോര്‍ട്ട് കീ ഉപയോഗിക്കാം. ഇതില്‍ ഓരോ മൂലയിലും കാണുന്ന സ്ക്വയര്‍ ഭാഗത്ത് മൗസ് അമര്‍ത്തിപ്പിടിച്ച് ചെറുതാക്കാം.

ചെറുതാക്കിയ ശേഷം കളര്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണം. അതിനു Ctrl+L എന്ന ഷോര്‍ട്ട് കട്ട് ഉപയോഗിക്കാം
ഇനി താഴെകാണുന്ന വിധം മറ്റൊരാളായി മാറ്റുവാന്‍ കഴിയും. ഇതുപോലെ ഏതു ഫോട്ടോയും ചെയ്യാന്‍ കഴിയും.




 
പ്രിയ സഹോദരിമാര്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഫോട്ടോയിലും ചെയ്യാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. ആയത് കൊണ്ട് ഫെയ്സ് ബുക്ക് പോലെയുള്ള ഓപ്പണ്‍ സൈറ്റുകളില്‍ ഇടുന്ന ഫോട്ടോസ് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.